മഴയോര്‍മ്മകള്‍ (കഥ)

    Image may contain: mountain, sky, cloud, outdoor and nature      ഹരിതമനോഹരിയായ  ഭൂമീ  ദേവിയുടെ  മടിത്തട്ടില്‍,  ഒറ്റപ്ലാക്കല്‍ എന്ന ഒരു കുന്നിന്‍ചെരുവുണ്ട്    ഞാന്‍ വളര്‍ന്നകൊച്ചു ഗ്രാമത്തില്‍  സാധാരണക്കാരായ  കുറച്ചുകൃഷിക്കാരായ താമസക്കാരും  ഉണര്‍ത്തുപാട്ടിന്‍റെ  താളമുണ്ട് ,എന്‍റെ ഗ്രാമത്തിലെ     ഓരോ പുല്‍നാമ്പിലും  സ്നേഹത്തിന്‍റെ  സാഹോദര്യത്തിന്റെ  ഹൃദയ താളമുണ്ട്    കാക്കോത്തിക്കാവിലെ  കല്‍വിളക്കുകളില്‍ എരിഞ്ഞു കത്തുന്ന നെയ്ത്തിരിനാളങ്ങള്‍ ,,,അരയാല്‍ക്കൊമ്പിലെഇലത്താലിഊഞ്ഞാലില്‍  കിന്നാരംചൊല്ലുന്നുണ്ട്  അണ്ണാറക്കണ്ണന്മാര്‍.

 നനുനനുത്ത മഴമേഘങ്ങള്‍. നേര്‍ത്തോരാവരണമായി നൂലിഴയായി അടര്‍ന്നു വീഴുന്നുണ്ട്.അകലെ  അകലെയായി വെള്ളി മേഘചിറകില്‍ കൊള്ളിയാന്‍ മിന്നുമ്പോള്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്ന ഓലഞ്ഞാലി കുരുവികള്‍ കൊക്കുരുമ്മി കഥകള്‍ പറയുന്നുണ്ട് .
കാതോരമായ് ഒരു തേനലയായ്, മനലാരുണ്യത്തിലെ മനം മടുപ്പിക്കുന്ന ഏകാന്തതയില്‍ സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഫ്ലാറ്റിലെ ജനലിലൂടെ അരിച്ചിറങ്ങുന്ന  കൊടും ചൂടില്‍ ഹാളിലെ  ഏസിയുടെ തണുപ്പിന് കാഠിന്യം  അറിയാത്തപോലെ  അവധി ദിവസമെന്നത് വെറും പ്രഹസനമായ ദിനരാത്രങ്ങളില്‍ നിശബ്ദതയില്‍   തെരുവുവിളക്കുകൾ  പുഞ്ചിരിക്കുന്നപോലെ രാവിന്‍റെ നിഗൂഡതയില്‍ എപ്പോഴോ മഴയുടെ നേർത്ത മർമ്മരത്തിൽ ലയിച്ച് ഇടയ്ക്കൊരു കൊള്ളിയാൻ...ജനല്‍ പാളിയും കടന്നെന്റെ മനസ്സില്‍ അറിയാതെ  മിന്നിമാഞ്ഞതുപോലെ ,കാറ്റടിക്കുമ്പോള്‍,ഇടിമുഴങ്ങുമ്പോള്‍,തണുക്കുമ്പോള്‍കാനനഭംഗിയി-ല്‍ പൊതിഞ്ഞുകെട്ടിയ ചെങ്കുത്തായ ഉടുമ്പുപാറയുടെ ചേതോഹരമായ   ഓര്‍മ്മകളില്‍ ...ഞാന്‍  മലമുകളില്‍ നിന്നും  മഴക്കാലമായാല്‍ ഒലിച്ചിറങ്ങുന്ന കുഞ്ഞു കുഞ്ഞു  തോടുകള്‍  വെള്ളി  വരപോലെ തോന്നിക്കും  

അറിയാതെന്‍  മിഴികളില്‍ ഒരു ജലധാരയുടെ  നനുനനുത്ത സ്പര്‍ശനം ഇക്കിളിപ്പെടുത്തിയപോലെ, ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടി  സ്വപ്നങ്ങളുടെ രാമഴക്കാലം തേടി  ഞാന്‍ പറന്നുയരുന്നപോലെ,കണ്പീലികളില്‍ ചുടുനിസ്വാസത്തിന്‍റെ കൊള്ളിയാന്‍ മിന്നലുകള്‍ .കണ്പീലികളില്‍ ചിന്നിച്ചിതറി അടര്‍ന്നു വീഴാതെ നാണം കുണുങ്ങിയായ മിഴിനീര്‍പൂക്കള്‍ നേർത്ത മഴനൂലുകളെപ്പോലെ കവിളിണയെ കോർത്തിണക്കി നിന്നോര്‍മ്മകളില്‍  നൂൽപാട് വീഴ്ത്തി.സ്വപ്നമൊരു കാമുകിയായി  , ഭാര്യയായി  കൂട്ടുകാരിയായി .ആരായിരുന്നു അറിയില്ല കുശ്രുതിയില്‍ അലിഞ്ഞുചേര്‍ന്ന മധുരനൊമ്പരക്കാറ്റില്‍ ...സ്വയം അലിഞ്ഞുചേര്‍ന്നതറിഞ്ഞില്ല.. ആരുമാവാം.ഇവിടെയൊരു  കൊച്ചു കുടിലില്‍  ആണ്  ഞാനും ഉപ്പയും  ഉമ്മയും  ജേഷ്ടത്തിയും  കഴിഞ്ഞിരുന്നത്,,റബ്ബര്‍  വെട്ടു  തൊഴിലാളിയായ ഉപ്പ  രാവിലെ  നാലുമണിക്കൊക്കെ എഴുന്നേറ്റു  പോവുന്നത്  കണ്ടിട്ടുണ്ട്,മഴക്കാലമായാല്‍ പാറപ്പുല്ലുകൊണ്ട് മേഞ്ഞ വീട്  ചോര്‍ന്നോലിക്കും,അപ്പോള്‍  ഞങ്ങളെ  രണ്ടു  മക്കളെയും ചോരാത്ത  മൂലയിലേക്ക്  ചേര്‍ത്തുവച്ച് ഉമ്മ തലയില്‍ പാളയോ  മറ്റോ  കൊണ്ട് നനയാതെ  സംരക്ഷിക്കുന്നത്  ഓര്‍മ്മയില്‍  നിന്നും ഇതുവരെ  മാഞ്ഞുപോയിട്ടില്ല.  നേരം വെളുത്താല്‍  പ്ലാസ്റ്റിക്കും  പാളക്കഷ്ണവും  കൊണ്ട്  ചോരുന്ന  ഇടം ഉമ്മ  അടക്കും, മലയില്‍  നിന്നും  ഒലിച്ചിറങ്ങുന്ന മഴവെള്ളം  മണ്ഭിത്തിയില്‍ തട്ടി  പകുതിയോളം  നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാവും,ഓലച്ചാത്തന്‍  കൊഴിപ്പെന്‍  എന്നിവയുടെ  മുഴുക്കടി  കൊണ്ട്  വളര്‍ന്ന  കുട്ടിക്കാലം ,ചിലപ്പോള്‍  ഒക്കെ  മുഴുപ്പട്ടിണിയും,ബിരിയാണി ഞാന്‍  ആദ്യമായി  കാണുന്നതും കഴിക്കുന്നതും  എന്‍റെ പത്താം  വയസ്സില്‍ നാട്ടില്‍  ഒരു ഉപ്പ പണിയെടുക്കുന്ന  വീട്ടിലെ  ചേച്ചിയുടെ  കല്യാണത്തിനു  ആയിരുന്നു അന്ന്  കിട്ടിയ  കോഴിക്കാലിന്റെ  രുചി  ഇതുവരെ  എന്‍റെ നാവില്‍ നിന്നും  പോയിട്ടില്ല, പിന്നെ  ഓണത്തിനു  ഗോപാലേട്ടന്റെ ,ചെറുണ്ണി ഏട്ടന്‍റെ വീട്ടില്‍  നിന്നും  കിട്ടുന്ന  സാമ്പാറും  ചോറും  മറക്കാന്‍  ആവാത്ത  ഓര്‍മ്മകള്‍ .  പലപ്പളും വിറകുകള്‍ നനഞ്ഞു പോകുന്നതിനാല്‍  കത്താറില്ല ,,മണ്ണെണ്ണ  വിളക്കില്‍  നിന്നും  മണ്ണെണ്ണ  അടുപ്പിലേക്ക്  ഒഴിക്കുമ്പോള്‍ ഉള്ള ചൂര്  മൂക്കില്‍  നിന്നും  ഇപ്പോളും വിട്ടുപോയിട്ടില്ല,,പിന്നെ  കൊതുകുകള്‍ ,,ചീവീടുകളുടെ  ഇരമ്പല്‍ മഴപ്പുള്ള്കള്‍ മൂളിപ്പായുന്ന ശബ്ദം,,മഴനനയാതെ കിളികൂട്ടം ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നതും  അമ്മക്കിളി  മക്കളെ  ചിറകിനിടയില്‍ ഒളിപ്പിച്ചു  വക്കുന്നതും  കൌതുകത്തോടെ നോക്കി നിന്ന  കുട്ടിക്കാലം.

ഏകദേശം  നല്ല  വികൃതിയായ എനിക്ക്  വാങ്ങിത്തരുന്ന  കുടകള്‍ക്കു പലപ്പളും മുഴുവന്‍  കമ്പി  ഉണ്ടാകാറില്ല കാരണം  മറ്റൊന്നുമല്ല,,മഴവരുമ്പോള്‍ കാറ്റില്‍  കുടഞാന്‍  അഞ്ചു വീശും  മലക്കം  മറിയാന്‍  ആയി ,അതുപോലെ  ഒരു  തോട്  തന്നെ  മൂന്നുവട്ടം  മുറിച്ചു  കടക്കണം  വീട്ടില്‍  എത്താന്‍ പലപ്പളും  മഴവെള്ളപ്പാച്ചിലില്‍ മണിക്കൂറുകള്‍  കാത്തുനിന്നിട്ടുണ്ട്,അപ്പോളും വികൃതി  ഞാന്‍  വിടാറില്ല,ഒഴുക്കില്‍  കുടഞ്ഞാന്‍  നിവര്‍ത്തിപ്പിടിച്ചും വെള്ളത്തില്‍  കുടകൊണ്ട്‌  അടിച്ചു  എന്‍റെ  കുറുമ്പുകള്‍  ഞാന്‍ ആവര്‍ത്തിക്കും ചിലപ്പോള്‍  ഇത്തയും  കൂടും  കൂട്ടിന് ,രെഘുവും പ്രിയനും  സേതുവും (സെതുവിന്നില്ല)  സുബ്രമണ്യനും കൃഷ്ണനും ഒക്കെയുണ്ടാവും ,,

ഒരു ദിവസം  വെള്ളത്തില്‍  കളിക്കുന്ന  സമയത്താണ് കുട നിവര്‍ത്തി  വെള്ളത്തിന്‍റെ ഒഴുക്കില്‍  പിടിച്ചപ്പോള്‍  പെട്ടെന്ന്  വെള്ളം കുടയില്‍  നിറഞ്ഞ് താഴെയുള്ള  വലിയ കുഴിയിലേക്ക്  ഞാന്‍ മറിഞ്ഞു  വീണു ശരിക്കും  ആയുസ്സിന്‍റെ  ബലം കൊണ്ടുള്ള  രക്ഷപെടല്‍  ജെഷ്ടത്തിയും  കൃഷ്ണനും  കൂടെ ചാടി  വെള്ളത്തിലേക്ക്‌  അല്ലെങ്കില്‍  ഞാന്‍  അതിനു താഴെയുള്ള മറ്റൊരു  കുഴിയുണ്ട്‌  പാറക്കെട്ടുകള്‍ക്കിടയിലെക്കാണത് പോവുന്നത്  ഒരിക്കലും  രക്ഷപെടാന്‍  കഴിയില്ല  ,,,ഭാഗ്യം  മാത്രം  രക്ഷിച്ച  അപകടം  ഒറ്റക്കെയുള്ളൂവെങ്കില്‍  ഇന്നുഞ്ഞാനില്ല  ഇവിടെയിങ്ങനെ  കുറിക്കാന്‍  അത്രക്കും  ഒഴുക്കുണ്ട്  വീണ  കുഴിയില്‍  നിന്നും  അടുത്ത  കുഴിയിലേക്ക്   സര്‍വേശ്വരന്  ഒരായിരം  നന്ദി,, 

മഴക്കാലം മണ്ണില്‍  പൂഴ്ത്തിവച്ചു ഉമ്മ  കാത്തുവക്കുന്ന ചക്കക്കുരുവറുത്ത് ശര്‍ക്കരയും തേങ്ങയും  കൂട്ടി  ഉമ്മ ഉണ്ടാക്കുന്ന  രുചികരമായ പൊടി മുപ്പത്തി  അഞ്ചു  വര്‍ഷമായി എനിക്ക്  നഷ്ടമായിട്ട് .പതിഞ്ചാം  വയസ്സില്‍  ആണ്  ആ കുന്നിറങ്ങുന്നത്,,ഇപ്പോള്‍ സമൃദ്ധിയുടെയും ജീവിത ത്തിരക്കുകളുടെയും  നടുവില്‍ അലഞ്ഞുതിരിഞ്ഞു ജീവിതത്തിന്‍റെ ഏതോ  ഒരു കോണില്‍ എത്തിനില്‍ക്കുമ്പോള്‍,,അന്ന്  നനഞ്ഞ  ആ പെരുമഴയില്‍  ഞാന്‍  അറിയാതെ  അറിയാതെ  അലിഞ്ഞുചേര്‍ന്നില്ലാതെയാവുന്നു  എന്‍റെ നെഞ്ചിലെ  ഒരു പിടച്ചില്‍  കണ്കോണിലേക്ക്  

നനവിനെ  പടര്‍ത്തുന്നുണ്ട്..
"എടി പെണ്ണേ പ്രണയവും മഴയും തമ്മിലൊരു ബന്ധമുണ്ട്. അറിയോ നിനക്ക്?"

 ആരോടെന്നില്ലാതെ പിറുപിറുക്കുന്ന എന്നെതൊട്ടു വിളിച്ച് സഹമുറിയന്‍ അവഞയോടെ ,,ഒന്ന്  ഉറങ്ങാനും  സമ്മതിക്കില്ല ഈ ഒടുക്കത്തെ ഇവന്റെയൊരു സ്വപ്നം .അവന്‍റെ കൈത്തലം പെരടിയില്‍ വീണപ്പോള്‍ ആണ്  ബോധോദയം ഉണ്ടായത് ,,പുതപ്പു  വലിച്ചെടുത്തു തലവഴി മൂടി വീണ്ടും  ആ സ്വപ്നത്തിലേക്ക് ഒന്നെത്താന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല,, ദുഷ്ടന്‍  എന്തൊരു  നല്ല  സ്വപ്നമായിരുന്നു എല്ലാം  നശിപ്പിച്ചു ,വീണ്ടും വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ചു നോക്കി നിന്‍റെ കൈവിരലുകളിൽ മുറുകെ പിടിച്ച് ഞാനൊന്ന്  ഒരിക്കൽ കൂടി മഴയൊന്നു നനയട്ടെ.  

                                      //////ശുഭം //////

ആസിഫ്  വയനാട് .

Comments